വലിയ തോവാളയില്‍ പച്ചക്കറി തൈ വിതരണം നടന്നു

പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ജൈവ പച്ചക്കറി ഗ്രാമമാക്കുന്നതിനുള്ള പദ്ധതികളാണ് പഞ്ചായത്തിന്റെയും കുടുംബശ്രീയുടേയും കൃഷി വകുപ്പിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നത്. കുടുംബ ശ്രീയുടെ സഹകരണത്തോടെ നിലവില്‍ വിവിധ മേഖലകളില്‍ പച്ചക്കറി കൃഷി വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. കൂടുതല്‍ വീടുകള്‍ കേന്ദ്രീകരിച്ച് പച്ചക്കറി കൃഷി വ്യാപിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവില്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തത്. വലിയ തോവാളയില്‍ നടന്ന പഞ്ചായത്ത് തല ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുധാകരന്‍ നിര്‍വ്വഹിച്ചു.

പഞ്ചായത്തിലെ 450 ഓളം കര്‍ഷ കുടുംബങ്ങളിലേയ്ക്കാണ് വിവിധ ഇനങ്ങള്‍ അടങ്ങിയ പച്ചക്കറി തൈ കിറ്റ് എത്തിയ്ക്കുന്നത്. കുടുംബശ്രീയുടെ സഹകരണത്തോടെ കൃഷി വ്യാപിപ്പിയ്ക്കും. വിവിധ ഇനങ്ങളില്‍ പെട്ട നൂറുകണക്കിന് തൈകളാണ് വിതരണം ചെയ്യുന്നത്. വാര്‍ഡ് മെമ്പര്‍ ഷാജി മരുതോലില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ലീനാ ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധാകൃഷ്ണ പിള്ള, തങ്കമ്മ രാജന്‍, അജികുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷൈജ സണ്ണി, കൃഷി ഓഫീസര്‍ അമ്പിളി സദാനന്ദന്‍, കൃഷി അസിസ്റ്റന്റ് ബിജു എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!