നെടുങ്കണ്ടം തൂക്കുപാലത്ത് സംഘര്‍ഷം

ബിജെപി സംസ്ഥാന നേതാവിന് മര്‍ദ്ദനമേറ്റു

മുസ്ലീം പള്ളിയ്ക്ക് മുന്‍പിലെ കാണിക്ക വഞ്ചിയ്ക്കും വ്യാപര സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറ്

തൂക്കുപാലം ടൗണില്‍ സംഘര്‍ഷാവസ്ഥ. ഉച്ചയ്ക്ക് ശേഷം ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന പൗരത്വ ബില്‍ അനുകൂല റാലിയെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. റാലി നടക്കുന്നതിനിടെ പൗരത്വ ബില്ലിനെ എതിര്‍ക്കുന്നവര്‍ മുദ്രാ വാക്യം വിളിയ്ക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചവരെ ആക്രമിച്ചതായി പറയപ്പെടുന്നു. തുടര്‍ന്ന് ജാഥയുടെ ഉത്ഘാടനം ബിജെപി സംസ്ഥാന സെക്രട്ടറി കെ. എ നസീര്‍ നിര്‍വ്വഹിച്ചു. ഉത്ഘാടനത്തിന് ശേഷം ബാങ്ക് വിളി മുഴങ്ങിയതോടെ പള്ളിയില്‍ എത്തി നിസ്‌കരിച്ച് പുറത്തിറങ്ങിയ നസീറിന് നേരെ അക്രണണം ഉണ്ടാവുകായിരുനിനു

ഇതേ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ പള്ളിയ്ക്ക് മുന്‍പില്‍ സ്ഥിതി ചെയ്യുന്ന കാണിക്ക വഞ്ചിയക്ക്് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് ടൗണില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഉച്ചയക്ക് ശേഷം നടന്ന സംഘര്‍ഷത്തില്‍ എതിര്‍ത്ത് മുദ്രാവാക്യം വിളിച്ച തൂക്കുപാലം സ്വദേശിയായ ജോബിയ്ക്ക് പരുക്കേറ്റു. കല്ലേറിനിടെ ഹോം ഗാര്‍ഡ് മോഹനന്‍ പിള്ളയ്ക്കും പരുക്കേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!