തൂക്കുപാലം ശൂലപ്പാറയില്‍ ജ്യേഷ്ഠന്‍ സഹോദരനെ വെട്ടി പരുക്കേല്‍പ്പിച്ചു

ശൂലപ്പാറ സ്വദേശി ജിജിയ്ക്കാണ് പരുക്കേറ്റത്

സഹോദരന്‍ റെജി അറസ്റ്റില്‍

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠന്‍ ഇളയ സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ചു. ശൂലപ്പാറ ബ്ലോക്ക് നമ്പര്‍ 562-ല്‍ ജിജിയെയാണ് ജ്യേഷ്ഠന്‍ റെജി വാക്കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്.കുടുംബ സംബന്ധമായ വാക്കുതര്‍ക്കമാണ് സഹോദരങ്ങള്‍ തമ്മില്‍ അക്രമത്തില്‍ കലാശിച്ചത്. ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് സ്ഥിരം സംഭവമാണ്.   അനുജന്റെ വീട്ടിലെത്തി റെജി വെട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മാറിനും കൈകള്‍ക്കുമാണ് വെട്ടേറ്റിരിക്കുന്നത്. മാരകമായി വെട്ട് കൊണ്ടതിനെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ജിജിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സക്കായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസം തൂക്കുപാലം ടൗണില്‍ വെച്ച് സഹോദരങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു.

ബൈക്കില്‍ രക്ഷപെടുവാന്‍ ശ്രമിച്ച റെജിയെ പിന്നീട് നെടുങ്കണ്ടം പൊലീസ് പിടികൂടി. നെടുങ്കണ്ടം സിഐ
സി ജയകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എസ് കിരണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!