ഇടവക ദിനാഘോഷം ഒരു നാടിന്റെ ആഘോഷരാവായി

രാജകുമാരി  ദൈവമാത തീർത്ഥാടന ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന ഇടവക ദിനാഘോഷം ഒരു നാടിന്റെ ആഘോഷരാവായി മാറി.

ഓപ്പൺ സ്റ്റേജിൽ എൽ ഇ ഡി സ്ക്രീനിന്റെ പശ്ചാതലത്തിൽ ഇടവകയിലെ ഇരുനൂറിൽ പരം കലാകാരൻമാർ അണിനിരന്ന താള മേള ലാസ്യനടനങ്ങളുടെ മനോജ്ഞ സമ്മേളനം ” കയാസ്മ 2020 “വേറിട്ട പരിപാടിയായി.
ക്ലാസ്സിക്കൽ നൃത്തങ്ങൾ, ഗാനാലാപനം, നാടകം, ചൈനീസ്, പഞ്ചാബി നൃത്തങ്ങൾ, പുരുഷമാരുടെ മാർഗംകളി, രാജകുമാരിയുടെയും ക്രൈസ്തവ സഭയുടെയും ലഘു ദൃശ്യാവിഷ്ക്കാരം, നാടകം, കുഞ്ഞുകുട്ടികളുടെ നാടൻപാട്ട് നൃത്തയിനങ്ങൾ തുടങ്ങി പുതുമയുടെ കലാവിഷ്ക്കാരമായിരുന്നു കയാസ്മ.
ഇടവക വികാരി മോൺ.അബ്രാഹം പുറയാറ്റ് അധ്യക്ഷത വഹിച്ച ചടങ്ങ് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവത കലയുടെയും ആത്മീയതയുടെയും പാരമ്പര്യമാണെന്നും കലാകാരന്മാർ നാടിന് നന്മയുടെ സാന്നിധ്യമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മൂന്ന് മണിക്കൂറോളം നടന്ന പരിപാടിക്ക്പ്രോ വികാരി ഫാ.ജെയിംസ് പാറക്കടവിൽ, ഫാ.ജോസഫ് ഐക്കരപ്പറമ്പിൽ എന്നിവർ നേതൃത്വം വഹിച്ചു. ആയിരത്തോളം ജനങ്ങളാണ് കൊടും തണുപ്പിനെ എതിരിട്ട് കലയുടെ കൂട്ടായ്മയ്ക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!