നഗ്ന ചിത്രം കാട്ടി ഭീഷണി: വിദ്യാര്‍ത്ഥി അറസ്റ്റില്‍

കൗമാരക്കാരിയുടെ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിയ്ക്കുമെന്ന് ഭീഷണി

സേനാപതി മുക്കുടില്‍ സ്വദേശി ഷഹില്‍ ആണ് അറസ്റ്റിലായത്

 

പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. സേനാപതി മുക്കുടിൽ നീറനാനിയ്ക്കൽ ഷഹിൽ ഷാജൻ (20) നെ ആണ് പെൺകുട്ടിയുടെ മൊഴിയെത്തുടർന്ന് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. ഉടുമ്പൻചോല പൊലീസിന് കൈമാറിയ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.


യുവാവ് ശാന്തൻപാറ ഗവ. കോളേജിൽ രണ്ടാം വർഷ ബി. എ വിദ്യാർത്ഥിയും, ശാന്തൻപാറ സ്വദേശിനിയായ പെൺകുട്ടിയും  പ്രണയത്തിലായിരുന്നു

കോളേജ് വിദ്യാഭ്യാസം വ്യത്യസ്ത സ്ഥാപനങ്ങളിലായെങ്കിലും മൊബൈൽ ഫോണിലൂടെ ബന്ധം തുടർന്നുവന്നു. ഇതിനിടെ പെൺകുട്ടി തൻ്റെ നഗ്നചിത്രങ്ങൾ പകർത്തി ഷഹിലിന് വാട്സാപ്പിലൂടെ നൽകി. ഈ ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തിയ ഇയാൾ പെൺകുട്ടി നാട്ടിൽ എത്തിയപ്പോൾ മൂന്ന് തവണ മുക്കുടിലിലെ വീട്ടിലേയ്ക്ക് വാഹനത്തിൽ കൂട്ടിക്കൊണ്ട് പോകുകയും, ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് കോളേജ് ഹോസ്റ്റലിലെ മറ്റ് പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ എടുത്ത് അയച്ചുകൊടുക്കുവാൻ ആവശ്യപ്പെടുകയും, അല്ലാത്തപക്ഷം പെൺകുട്ടിയുടെ ചിത്രങ്ങൾ ഇൻ്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പെൺകുട്ടിയിൽ നിന്നും ഇക്കാര്യം അറിഞ്ഞ കൂട്ടുകാരികൾ ഇത് കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഇവർ കൂടി ഇടപെട്ട് ശാന്തൻപാറ പൊലീസിൽ പരാതി നൽകി. അന്വേഷണം നടത്തിയ പൊലീസ് ഷഹിലിനെ കസ്റ്റഡിയിൽ എടുത്ത് ഉടുമ്പൻചോല പൊലീസിന് കൈമാറുകയായിരുന്നു. രേഖകൾ പ്രകാരം പെൺകുട്ടിയ്ക്ക് 17 വയസ് തികഞ്ഞിട്ടില്ലാത്തതിനാൽ പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശാന്തൻപാറ സി. ഐയുടെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!