നെടുങ്കണ്ടം ട്രോളര്‍മാരുടെ നിരീക്ഷണത്തിലാണ്…….

നര്‍മ്മത്തില്‍ ചാലിച്ച് നെടുങ്കണ്ടത്തെ വികസന മുരടിപ്പുകളെ ചോദ്യം ചെയ്യുകയാണ് ട്രോളര്‍മാര്‍

4000 ലധികം ഫോളോവേഴ്‌സാണ് ഗ്രൂപ്പിനുള്ളത്

നെടുങ്കണ്ടത്തെ അധികാരികള്‍ സൂക്ഷിക്കുക, നിങ്ങള്‍ ട്രോളന്‍മാരുടെ നിരീക്ഷണത്തിലാണ്. ഫേസ്ബുക്കില്‍ സജീവമായി പ്രര്‍ത്തിയ്ക്കുന്ന നെടുങ്കണ്ടം ട്രോള്‍ മാസ്‌റ്റേഴ്‌സ് കൂട്ടായ്മ നാടിന്റെ വികസന സ്വപ്‌നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിയ്ക്കുകയാണ്. മറ്റ് ട്രോള്‍ ഗ്രൂപ്പുകളിലെ പോലെ ഫാന്‍ ഫൈറ്റുകള്‍ക്ക് ഇവിടെ സ്ഥാനമില്ല. മറ്റ് പ്രദേശങ്ങളെ താഴ്ത്തി കാട്ടുന്ന തരത്തിലുള്ള ട്രോളുകള്‍ക്കും ഇടമില്ല. നെടുങ്കണ്ടത്തേയും പരിസര പ്രദേശങ്ങളിലേയും പൊതു പ്രശ്‌നങ്ങളാണ് പ്രധാനമായും ഗ്രൂപ്പില്‍ വിഷയമാകുന്നത്.

 

ബസ് സ്റ്റാന്റിന്റെ ശോചനീയാവസ്ഥ, പൊട്ടിപൊളിഞ്ഞ റോഡുകള്‍, കത്താത്ത വഴിവിളക്കുകള്‍, ട്രാഫിക് രംഗത്തെ പോരായ്മകള്‍, പൊതു കംഫര്‍ട്ട് സ്‌റ്റേഷനുകളുടെ അവസ്ഥ, മാലിന്യ സംസ്‌കരണം തുടങ്ങിയവയൊക്കെ ഗ്രൂപ്പ് ചൂണ്ടി കാട്ടുന്നു. നാലായിരത്തിലധികം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. പൊതു ജനങ്ങളുടെ ആവശ്യങ്ങളാണ് ഗ്രൂപ്പ് അവതരിപ്പിയ്ക്കുന്നത്.

ഗ്രൂപ്പ് ലിങ്ക്….. https://www.facebook.com/groups/207298286463853/

 

നിരന്തരമായ ട്രോളുകളെ തുടര്‍ന്ന് ടൗണിലെ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായിട്ടുണ്ട്. അധികാരികള്‍ സ്വീകരിയ്ക്കുന്ന നടപടികളെ അഭിനന്ദിച്ചും ട്രോളുകള്‍ ഉണ്ടാവുന്നു. പ്രദേശത്തിന്റെ ചില പ്രത്യേകതകളും നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിയ്ക്കപ്പെടുന്നു. തങ്ങള്‍ ചോദിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ ട്രോളുകളിലൂടെ അവതരിപ്പിയ്ക്കുന്ന കൂട്ടായ്മയ്ക്ക് വലിയ പ്രോത്സാഹനമാണ് നെടുങ്കണ്ടത്തെ സോഷ്യല്‍ മീഡിയാ ഫോളോവേഴ്‌സ് നല്‍കുന്നത്.

വൈറലായ ചില ട്രോളുകള്‍ കാണാം….

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!