ഒരു രാത്രിയിലെ സംഭവങ്ങളുമായി രാത്രി ഓട്ടം

എവറസ്റ്റ് മീഡിയ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ “രാത്രി ഓട്ടം ” എന്ന ചെറുസിനിമയുടെ ചിത്രീകരണം പൂർത്തിയായി.

സൂര്യജിത്ത് കട്ടപ്പനയുടെ ആശയത്തിൽ സിജോ എവറസ്റ്റ് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം എന്നിവ സൂര്യലാൽ കട്ടപ്പനയും സംവിധാനം ജെയ്സ് എബ്രഹാമുമാണ് നിർവഹിച്ചിരിക്കുന്നത്. ക്യാമറ എബി എവറസ്‌റ്റും ചിത്ര സംയോജനം ജിതിൻ കോട്ടയം കടയുമാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് മഹേഷ് സോഡിയാക്കാണ്.

ചിത്രത്തിൽ പ്രമുഖ സീരിയൽ,സിനിമ, നാടക പ്രവർത്തകർക്കൊപ്പം ഹൈറേഞ്ചിലെ കലാകാരൻമാരും പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമാ,സീരിയൽ താരം ആതിര സുകുമാരൻ, ജോസ്ന, കെ.സി നാരായണക്കുറുപ്പ്,സൂര്യലാൽ,നൗഫൽ,അശോക് ഇലവന്തിക്കൽ,സിജോ എവറസ്റ്റ്,പിങ്കി ജയപ്രകാശ്,ബേബി ന്യൂവൾഎന്നിവർ അഭിനയിച്ചിരിക്കുന്നു.

ഷാജി മേഘ സ്റ്റുഡിയോ,ജിഷ്ണു ജയ്ദേവ്,ഷൈജു ഡിബി സൗണ്ടസ്,അജിൻ അപ്പുകുട്ടൻ,എസ്.കെ മനോജ്,അജിത്,ബിബിൻ (ടേക് വൻ മീഡിയ) ഷമീർ, അംജിത്ത് എന്നിവരാണ് അണിയറ പ്രവർത്തകർ.ഒരു രാത്രിയിൽ നടക്കുന്ന സംഭവത്തെ ആസ്പദമാക്കിക്കാണ് “രാത്രി ഓട്ടം ” തയ്യാറാക്കിയിരിക്കുന്നത്.

One thought on “ഒരു രാത്രിയിലെ സംഭവങ്ങളുമായി രാത്രി ഓട്ടം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!