മൂന്നാര്‍ വിന്റർ കാര്‍ണിവല്‍ ജനുവരി 10 മുതല്‍ 26 വരെ

മൂന്നാർ വിന്റർ കാർണിവൽ ജനുവരി 10 മുതല്‍ 26 വരെ നടക്കും. ഡിറ്റിപ്പിസിയുടെ നേതൃത്വത്തില്‍ നടത്തുന്ന കാര്‍ണിവലിനോട് അനുബന്ധിച്ച് പുഷ്പമേള, ഭക്ഷ്യമേള, വിവിധ കലാപരിപാടികള്‍, സെല്‍ഫി പോയിന്റുകള്‍, ഫോട്ടോ പ്രദര്‍ശനം എന്നിവയും നടത്തും. പരിപാടികളുടെ നടത്തിപ്പ് സംബന്ധിച്ച് ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ചു.
കാര്‍ണിവലില്‍ നിന്ന് ലഭിക്കുന്ന പണം മൂന്നാറിന്റെ ബുട്ടി്ഫിക്കേഷൻ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കും. അടുത്തവര്‍ഷം ഇത്തരത്തില്‍ വീണ്ടും പരിപാടികള്‍ സംഘടിപ്പിക്കാന്‍ പണം മാറ്റിവെയ്ക്കുമെന്നും  ജില്ലാ കളക്ടര്‍ പറഞ്ഞു.
യോഗത്തിൽ ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്‍, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കറുപ്പസ്വാമി, സെക്രട്ടറി അജിത്ത് കുമാര്‍, ദേവികുളം തഹസില്‍ദ്ദാര്‍ ജിജി കുന്നപ്പള്ളി, ഡിറ്റിപ്പിസി സെക്രട്ടറി ജയൻ പി വിജയൻ, വിവിധ സംഘടന നേതാക്കള്‍, വ്യാപാരികള്‍, കച്ചവടക്കാര്‍ തുടങ്ങിയവർ  പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!