എം.ഇ.എസ് കോളെജിന് അഭിമാനമായി ചാള്‍സ് ജോസഫ്

നെടുങ്കണ്ടം എം ഇ എസ് കോളെജിന് അഭിമാനമായി എന്‍ സി സി കേഡറ്റ് ചാള്‍സ് ജോസഫ്. 2019 ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കുവാനുള്ള അവസരമാണ് ചാള്‍സ് ജോസഫിനെ തേടിയെത്തിയിരിക്കുന്നത്. 18 കേരള ബറ്റാലിയന്‍ എന്‍.സി.സി യുടെ പ്രതിനിധിയായി റിപ്പബ്ലിക്ക് ദിന പരേഡില്‍ ചാള്‍സ് പങ്കെടുക്കും. എം ഇ എസ് കോളെജിലെ രണ്ടാം വര്‍ഷ മാത്തമാറ്റിക്‌സ് ബിരുദ വിദ്യാര്‍ത്ഥിയായ ചാള്‍സ് ചെറുതോണി നായരുപാറ പയ്യമ്പള്ളിക്കുന്നേല്‍ ജോസഫ്-ഫിലോമിന ദമ്പതികളുടെ മകനാണ്.

One thought on “എം.ഇ.എസ് കോളെജിന് അഭിമാനമായി ചാള്‍സ് ജോസഫ്

  • January 3, 2019 at 9:02 pm
    Permalink

    Muthey congratulations and all the best

    Reply

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!