നെടുങ്കണ്ടം മഞ്ഞപ്പെട്ടിയില്‍ അഖില കേരളാ പുല്‍ക്കൂട് മത്സരം 22ന്

മഞ്ഞപ്പെട്ടി സെന്റ് മേരീസ് ഇടവകയുടെ രജത ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് നടത്തി വരുന്നത്. ജാതി മത ഭേദമന്യേ പ്രദേശവാസികളുടെ മുഴുവന്‍ പങ്കാളിത്തത്തോടെ മഞ്ഞപ്പെട്ടിയെ ജൈവ പച്ചക്കറി ഗ്രാമ മാക്കുന്നതടക്കമുള്ള പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് അഖില കേരളാ പുല്‍ക്കൂട് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.


മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്ക്ക് യഥാക്രമം പതിനായിരത്തൊന്നും അയ്യായിരത്തിഒന്നും 3001 ഉും രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനമായി നല്‍കും. അഞ്ച് ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. ഫ്‌ളെക്‌സ്, തെര്‍മ്മോക്കോള്‍ തുടങ്ങിയവ നിര്‍മ്മാണത്തിന് അനുവദിയ്ക്കുകയില്ല. തല്‍സമയ നിര്‍മ്മാണവും പൗരാണികതയും കണക്കെടുലുത്താവും വിജയികളെ നിശ്ചയിക്കുക. രജിസ്‌ട്രേഷനുള്ള അവസാന തീയതി ഡിസംബര്‍ 18. മത്സര ശേഷം ക്രിസ്മസ് സായാഹ്നവും പൊതുസമ്മേളനവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!