കിഡ്‌നി രോഗ ബാധിതനായ യുവാവിനായി നെടുങ്കണ്ടത്ത് കുഞ്ഞ് സാന്റമാരുടെ കരോള്‍

 കരോളിലൂടെ സ്വരൂപിച്ച തുക ചികിത്സയില്‍ കഴിയുന്ന യുവാവിന് കൈമാറി.
നെടുങ്കണ്ടം ആശാരികണ്ടം സ്വദേശിയായ ശാന്തഭവനില്‍ അനീഷ് ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയിലാണ്. വൃക്ക മാറ്റി വെയ്ക്കല്‍ ശസ്ത്ര ക്രിയമാത്രമാണ് അനിഷിനെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയ്ക്കാനുള്ള ഏക മാര്‍ഗം. മാതാവ് ശാന്ത വൃക്ക നല്‍കാന്‍ തയ്യാറാണ്. ശസ്ത്രക്രിയ്ക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ച് വരുന്നു.
തങ്ങളുടെ നാട്ടുകാരനായ അനീഷിന്റെ രോഗ വിവരം കേട്ടറിഞ്ഞ കൊച്ചു കുട്ടികള്‍ തങ്ങളാലാവും വിധം സഹായം എത്തിയ്ക്കാന്‍ രംഗത്ത് എത്തുകയായിരുന്നു. ഏഴ് വയസു മുതല 15 വയസ് വരെ പ്രായമുള്ള ഒന്‍പത് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കരോള്‍ നടത്തി കണ്ടെത്തിയ തുക അനീഷിന് കൈമാറി. രണ്ട് ദിവസത്തോളമാണ് നെടുങ്കണ്ടം മേഖലയില്‍ ഇവര്‍ കരോള്‍ നടത്തിയത്. ആദര്‍ശ് എം.കെ, അഭിനന്ദ് എം.എം, ജെസ്റ്റിന്‍ ലിജോ, ജിതിന്‍ ലിജോ, അക്ഷയ് സുഭാഷ്, അന്‍സിഫ്, അനന്തു അജയകുമാര്‍, ശരണ്‍ സജി, അനന്തു സജീവ് എന്നിവരാണ് കരോള്‍ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!