തേര്‍ഡ് ക്യാമ്പില്‍ സ്വയം തൊഴില്‍ പരിശീലന ക്യാമ്പ് നടന്നു

പേപ്പര്‍ കാരി ബാഗ് നിര്‍മ്മാണത്തിലാണ് പരിശീലനം നല്‍കിയത്

നെടുങ്കണ്ടം ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി നിത്യോപയോഗ ആവശ്യങ്ങള്‍ക്കായി പേപ്പര്‍ കാരിബാഗുകളും തുണി സഞ്ചികളും നിര്‍മ്മിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. വനിതാ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഗ്രാമീണ മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിച്ച് പേപ്പര്‍ ബാഗുകളും തുണി സഞ്ചികളും വിപണിയില്‍ എത്തിയ്ക്കും. തേര്‍ഡ് ക്യാമ്പില്‍ 10 ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടിയില്‍ നിരവധി സ്ത്രീകള്‍ പങ്കെടുത്തു.

 

ഹൈറേഞ്ച് വാര്‍ത്തയുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ ചേരുന്നതിനായി ലിങ്ക് ഉപയോഗിക്കൂ….. https://chat.whatsapp.com/G59ZaBpQize8UySaofYTjK

ഉപയോഗ ശൂന്യമായ തുണികള്‍ കൊണ്ട് വിവിധ തരം ബാഗുകള്‍, പേഴ്‌സുകള്‍, ടിഫിന്‍ ബാഗ്, വേസ്റ്റ് ബിന്‍, ഗ്രോ ബാഗുകള്‍ തുടങ്ങിയവ നിര്‍മ്മിയ്ക്കുന്നതിന് പരിശീലനം നല്‍കി. ക്യാമ്പിന്റെ സമാപനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം മുകേഷ് മോഹന്‍ ഉത്ഘാടനം ചെയ്തു. ഡോ. ബിജു ഫിലിപ്പ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പരിശീലന കേ്ര്രന്ദം ഡയറക്ടര്‍ ടി. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോ. കെഎംഎച്ച് ഇക്ബാല്‍, ജെയ്‌നി ജോസ്, ജെ. ഉദയകുമാര്‍, വിജി അനില്‍കുമാര്‍, ശ്യാമളാ പി.എസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!