നെടുങ്കണ്ടം ഹോളിക്രോസ് കോണ്‍വെന്റ് സ്‌കൂള്‍ വാര്‍ഷിക ആഘോഷം നടന്നു

പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് പുളിക്കന്‍ പരിപാടി ഉത്ഘാടനം ചെയ്തു.

ഹോളിയന്‍ ഫിയസ്റ്റ 2019 എന്ന പേരിലാണ് നെടുങ്കണ്ടം ഹോളിക്രോസ് കോണ്‍വന്റ് സ്‌കൂളില്‍ വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ പുഷ്പം മാത്യു അദ്ധ്യക്ഷത വഹിച്ച യോഗം പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് പുളിക്കന്‍ ഉത്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജൂലി അഗസ്റ്റിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം, പഞ്ചായത്ത് അംഗം ഷിഹാബുദീന്‍ യൂസഫ്, നെടുങ്കണ്ടം മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. സുരേഷ്, പിടിഎ പ്രസിഡന്റ് അഡ്വ വി.എം ജോയി, സ്‌നേഹ ജി പട്ടേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ വാര്‍ഷികത്തിന് മുന്നോടിയായി കിഡ്‌സ് ഫെസ്റ്റിവലും സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!