കുട്ടികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി ഗാന്ധി ദര്‍ശന്‍ വേദി

ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പം രാമക്കല്‍മേട്ടിലേയ്ക്ക് ഉല്ലാസ യാത്ര

വൃക്ക ദാനം ചെയ്ത നെടുങ്കണ്ടം സ്വദേശിയായ യുവതിയെ ആദരിച്ചു

 

ചേറ്റുകുഴി ഗ്രേസ് വില്ലേജ് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുമായി രാമക്കല്‍മേട്ടിലേയ്ക്കാണ് ഗാന്ധി ദര്‍ശന്‍ വേദി ഉല്ലാസ യാത്ര സംഘടിപ്പിച്ചത്. പുതുവത്സര സമ്മാനങ്ങള്‍ ഏകിയാണ് കുട്ടികളെ വരവേറ്റത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ കുട്ടി ചങ്ങാതിയെ കണ്ടെത്തി സമ്മാനങ്ങള്‍ നല്‍കി. ചടങ്ങില്‍ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വൃക്ക ദാനം നല്‍കിയ നെടുങ്കണ്ടം സ്വദേശിനി രശ്മി റോയിയെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് 24 കുട്ടികള്‍ അടങ്ങുന്ന സംഘം ഗാന്ധി ദര്‍ശന്‍ വേദി പ്രവര്‍ത്തകര്‍ക്കൊപ്പം രാമക്കല്‍മേട് മലനിരകള്‍ സന്ദര്‍ശിച്ചു.  ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ അഡ്വ  ആൽബർട്ട് ജോസ് അദ്ധ്യക്ഷത വഹിച്ച യോഗം ഡി സി സി പ്രസിഡൻറ്  അഡ്വ ഇബ്രാഹിം കുട്ടീ കല്ലാർ ഉത്ഘാടനം ചെയ്തു.

ഹൈറേഞ്ച് വാര്‍ത്തയുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ ചേരാന്‍ ലിങ്ക് ഉപയോഗിക്കൂ….https://chat.whatsapp.com/G59ZaBpQize8UySaofYTjK

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യാ പൗലോസ് . മിനി പ്രിൻസ്. സി എസ് യശോധരൻ.അഡ്വ .കെ കനിയപ്പൻ. ജ്ഞാനസുന്ദരം. ടോമി പ്ലാവു വച്ചതിൽ – ഷിഹാബ് ഈട്ടിക്കൽ, നോബിൾ   ജെ ഉദയകുമാർ, സജി സാമുവൽ. വിനീത ബിനു. സിന്ധു മോഹൻ ദാസ് തുടങ്ങിയവർ സംസാരിച്ചു.
ഗാന്ധിദർശൻ വേദി നേതാക്കളായ പി.ജെ ജേക്കബ്. ടി.എൻ മുരളീധരൻ, ഇ എം ഷാഹുൽ ഹമീദ്, രാമകൃഷ്ണൻ വൈക്കത്ത് റോയി മാവടി, ജോബി അരിശേരിൽ,
തോമസ് കാരക്കൽ. ബോണി  . ബന്നി കൊടൂ പറമ്പിൽ തുടങ്ങിയവർ നേത്യത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!