നെടുങ്കണ്ടം എലഗന്‍സ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ നെടുങ്കണ്ടം എലഗന്‍സ് (ഹില്‍ഡ) വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ബീര്‍ ആന്‍ഡ് വൈന്‍ പാര്‍ലറായാണ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഉടന്‍ തന്നെ ബാറും പ്രവര്‍ത്തനം ആരംഭിയ്ക്കുമെന്നാണ് സൂചന.
കോടതി ഉത്തരവിനെ തുടര്‍ന്ന് നെടുങ്കണ്ടത്തെ രണ്ട് ബാറുകളും പൂട്ടിയിരുന്നു. ബിവറേജ് ഔട്ട് ലെറ്റ് തൂക്കുപാലത്തേയ്ക്കും മാറ്റി. നിലവില്‍ അനുകൂലമായ കോടതി വിധി ലഭ്യമായതോടെയാണ് എലഗന്‍സ് അടക്കം ജില്ലയില്‍ നിര്‍ത്തലായ ബാറുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകളില്‍ ബാറുകള്‍ പ്രവര്‍ത്തിക്കാം എന്ന് കഴിഞ്ഞയിടെ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുമളി- മൂന്നാര്‍ സംസ്ഥാന പാതയിലെ പ്രധാന പട്ടണമായ നെടുങ്കണ്ടത്ത് ബാറുകള്‍ തുറക്കുന്നത് വിനോദ സഞ്ചാര മേഖലയ്ക്കും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഒപ്പം സ്റ്റാര്‍ ഫെസിലിറ്റിയുള്ള താമസ സൗകര്യവും മേഖലയിലൂടെ കടന്നു പോകുന്ന സഞ്ചാരികള്‍ക്ക് ഗുണകരമാകും.

One thought on “നെടുങ്കണ്ടം എലഗന്‍സ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!