ഡിസംബറിലെ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി പൊന്‍മുടി: സ്പീഡ് ബോട്ടിംഗ് ആരംഭിച്ചു

ഡിസംബര്‍ അവധിക്കാലത്ത് സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

പ്രധാന ടൂറിസം കേന്ദ്രമായ പൊന്മുടിയില്‍ സ്പീഡ് ബോട്ട് അടക്കം സര്‍വ്വീസ് ആരംഭിച്ചു.

ദിവസ്സേന നൂറ്കണക്കിന് സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്.


പ്രളയത്തിന് ശേഷം ഉറങ്ങി കിടന്നിരുന്ന ഇടുക്കിയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഇനിയുള്ള പ്രതീക്ഷ ഡിസംബര്‍ അവധിക്കാലമാണ്. നിലവില്‍ ഹൈറേഞ്ചില്‍ മഞ്ഞും തണുപ്പും വര്‍ദ്ധിച്ചതോടെ ഉത്തരേന്ത്യയില്‍ നിന്നും
നിരവധി സഞ്ചാരികള്‍ എത്തി തുടങ്ങി. സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചതോടെ രാജാക്കാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റേയും ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട് മെന്റിന്റേയും നേതൃത്വത്തിലുളുള്ള ടൂറിസം കേന്ദ്രമായ പൊന്മുടിയിലേയ്ക്ക് ദിവസ്സേന നൂറ്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചതോടെ ഇവിടെ സ്പീഡ് ബോട്ടും സര്‍വ്വീസ് ആരംഭിച്ചു. നിലവില്‍ രണ്ട് പെഡല്‍ബോട്ട്, രണ്ട് സൈക്കളിംഗ്, ഒരു സ്പീഡ് ബോട്ട് എന്നിവ സര്‍വ്വീസ് നടത്തുന്നുണ്ട്..
ഹൈറേഞ്ചിലെ മറ്റ് മേഖലകളില്‍ നിന്ന് വ്യത്യസ്ഥമായി ഏറെ മനോഹരമായ പ്രദേശമാണെന്നും കുടുംബമായി എത്തി സമയം ചിലവഴിക്കാന്‍ കഴിയുന്ന കേന്ദ്രമാണിതെന്നും സഞ്ചാരികളും പറയുന്നു. ബോട്ടിംഗ് ആരംഭിച്ച ആദ്യ ദിവസ്സം തന്നെ നൂറിലധികം സഞ്ചാരികളാണ് ജലയാത്ര നടത്തിയത്. ഇതോടൊപ്പം തന്നെ കുട്ടികള്‍ക്കുള്ള പാര്‍ക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിലവില്‍ മൂന്നാര്‍- പൂപ്പാറ റോഡ് തുറന്ന് നല്‍കിയിട്ടാല്ലാത്തതിനാല്‍ രാജാക്കാട് വഴി കടന്നുപോകുന്ന സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി പൊന്മുടി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!