ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഡെയ്‌സി ട്രീകള്‍….

ഡിസംബറില്‍ പൂക്കുന്നതിനാല്‍ ക്രിസ്മസ് ട്രീ എന്നാണ് ഈ ചെടി അറിയപ്പെടുന്നത്

ചോക്‌ളേറ്റിന്റെ ഗന്ധമുള്ള ചെടി സഹ്യ പര്‍വ്വത നിരയുടെ വിവിധ ഭാഗങ്ങളില്‍ ധാരാളമായി കണ്ടു വരുന്നു

റിപ്പോര്‍ട്ട്: ജോജി ജോണ്‍

 

മഞ്ഞുപുതച്ച മലയോരത്തെ കുളിര്‍കാഴ്ച്ച പകര്‍ന്ന് നല്‍കുകയാണ് ഡെയ്‌സി പൂക്കളുകള്‍. വഴിയോരങ്ങളിലും, വീടുകളോടും ചേര്‍ന്ന് പുഷ്പ്പിച്ചു നില്‍ക്കുന്ന ഡെയ്‌സി ട്രീകള്‍ മനോഹരമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത് .ഡിസംബര്‍ മാസത്തില്‍ പൂക്കുന്നതിനാല്‍ ക്രിസ്തുമസ് ട്രീ എന്ന് ഇവയെ വിശേഷിപ്പിയ്ക്കുന്ന.

മദ്ധ്യഅമേരിക്ക ജന്മദേശമായ ഈ ചെടി ലോകത്തിന്റെ എല്ലാ ഭാഗത്തും കണ്ടുവരുന്നുണ്ട്. വെള്ള നിറത്തിലുള്ള പൂക്കളുകളോട് കൂടിയ ചെടി ശീതകാലമായ നവംബര്‍,ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് പുഷ്പ്പിക്കുന്നത്. മോണ്‍ഡാന ഗ്രാന്റെിഫ്ലോറാ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവ സുര്യകാന്തിയുടെ കുടുംബമായ ആസ്റ്റരേസിയാ വര്‍ഗ്ഗത്തില്‍ പെട്ടതാണ്.സുര്യകാന്തി പൂക്കളോട് സാദൃശ്യം ഉള്ള പൂക്കളും ഇലകളുമാണ് ഇവയ്ക്ക്. പത്ത് അടിയില്‍ കൂടുതല്‍ ഉയരത്തില്‍ വളരുന്ന ചെടിക്ക് അമ്പതുവര്‍ഷത്തിലധികം ആയുസ് ഉണ്ട്.
തണുപ്പ് കാലത്തിന്റെ ആരംഭത്തില്‍ തന്നെ പുഷ്പ്പിക്കുന്ന പൂക്കള്‍ക്ക് ചോക്ലേറ്റിന്റെ മണമാണ്.വിരിഞ്ഞ പൂക്കള്‍ കൊഴിഞ്ഞു പോയതിനു ശേഷം ഇളം മഞ്ഞ നിറത്തോട് കൂടിയ വിത്തുകള്‍ ചെടിയില്‍ അവശേഷിക്കും. ശീതകാല മേഖലയില്‍ വളരുകയും പുഷ്പ്പിക്കുകയും ചെയ്യുന്ന ഇവക്ക് വരള്‍ച്ചയും അതിജീവിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മഞ്ഞുകാലത്തിന്റെ വരവറിയിച്ചുകൊണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പുഷ്പ്പിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ആരാമവൃക്ഷമായി നാട്ടുപരിപാലിക്കുന്ന ഡെയിസി ട്രീകള്‍ ഇന്ത്യയില്‍ സഹ്യപര്‍വ്വതനിരകളില്‍ ധാരാളമായി കണ്ടുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!