കെ.സി.എ വനിത ഇലവൻ – ഇടുക്കി പ്രസ് ക്ലബ്ബ് ക്രിക്കറ്റ് മാച്ച് നാളെ (08.12) തെക്കുംഭാഗം സ്റ്റേഡിയത്തിൽ

മത്സരം സ്ത്രീ – ശിശു സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി

സ്ത്രീ ശാക്തീകരണവും ശിശുസംരക്ഷണവും ലക്ഷ്യമിട്ട് ഇടുക്കി പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍, ശിശുക്ഷേമ സമിതി, ജി.ടെക് കമ്പ്യൂട്ടര്‍ എഡ്യുക്കേഷന്‍ എന്നിവയുമായി സഹകരിച്ച് ക്രിക്കറ്റ് മത്സരം നാളെ നടക്കും. രാവിലെ 10 ന് തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന വാശിയേറിയ മത്സരത്തില്‍ കേരള വനിതാ ടീമംഗങ്ങള്‍ ഉള്‍പ്പെടുന്ന കെ.സി.എ ഇലവനും ഇടുക്കി പ്രസ് ക്ലബ് ടീമും തമ്മിലാണ് മത്സരം. ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ ജോസഫ് അഗസ്റ്റ്യൻ മത്സരം ഉദ്ഘാടനം ചെയ്യും. തൊടുപുഴ നഗരസഭ ചെയർപേഴ്സൺ ജെസി ആന്റണി സമ്മാനദാനം നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!