മലനാടിന്റെ നിരത്തുകളെ കീഴടക്കാന്‍ വീണ്ടും എത്തി….നെടുങ്കണ്ടം- പത്തനംതിട്ട കോംറേഡ്….

ഇടക്കാലത്ത് നിലച്ച് പോയ സര്‍വ്വീസ് പുനരാരംഭിച്ചു.

രാവിലെ 5.00ന് നെടുങ്കണ്ടത്ത് നിന്നാരംഭിയ്ക്കുന്ന സര്‍വ്വീസ് 12ന് പത്തനംതിട്ടയില്‍ എത്തും

12.20ന് പത്തനംതിട്ടയില്‍ നിന്നും തിരികെ നെടുങ്കണ്ടത്തേയ്ക്ക്

ഹൈറേഞ്ചിന്റെ ഗതാഗത രംഗത്ത് വലിയ സംഭവാന നല്‍കിയ സര്‍വ്വീസാണ് നെടുങ്കണ്ടം- എരുമേലി കോംറേഡ് ബസ് സര്‍വ്വീസ്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇടക്കാലത്ത് സര്‍വ്വീസ് നിലയ്ക്കുകയായിരുന്നു.

മാസങ്ങളോളം മുടങ്ങി കിടന്ന സര്‍വ്വീസ് നിലവില്‍ പുനരാരംഭിച്ചു. രാവിലെ അഞ്ചിന് നെടുങ്കണ്ടത്ത് നിന്നും ആരംഭിയ്ക്കുന്ന സര്‍വ്വീസ് അടിമാലി- കോതമംഗലം- മൂവാറ്റുപുഴ- തൊടുപുഴ- ഈരാട്ടുപേട്ട- കാഞ്ഞിരപ്പള്ളി- എരുമേലി- റാന്നി വഴി ഉച്ചയ്ക്ക് 12ന് പത്തനംതിട്ടയില്‍ എത്തും. ഉച്ചകഴിഞ്ഞ് 12.20ന് പത്തനംതിട്ടയില്‍ നിന്നും തിരികെ ആരംഭിയ്ക്കുന്ന സര്‍വ്വീസ് രാത്രി 7.45 ന് നെടുങ്കണ്ടത്ത് എത്തും. സര്‍വ്വീസ് പുനരാരംഭിച്ചത് ഹൈറേഞ്ച് നിവാസികള്‍ക്ക് വലിയ അനുഗ്രഹമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!