രോഗ ബാധയും വിലയിടിവും: കൊക്കോ കൃഷി പ്രതിസന്ധിയില്‍

കായ്കള്ക്ക് പനിപ്പ് ബാധിച്ച് വ്യാപകമായി ഉണങ്ങി നശിയ്ക്കുന്നു

തണ്ട് ഉണങ്ങി മരങ്ങളും നശിയ്ക്കുന്ന അവസ്ഥയില്‍

റിപ്പോര്‍ട്ട്: ജോജി ജോണ്‍

മറ്റ് കാര്‍ഷിക വിളകള്‍ക്കൊപ്പം കൊക്കോ കൃഷിയും പ്രതിസന്ധിയില്‍ കാലാവസ്ഥാ വ്യതിയാനവും രോഗബാധയും വിലയിടിവുമാണ് കൊക്കോ കര്‍ഷകര്‍ക്കും തിരിച്ചടിയായി മാറുന്നത്.
കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ച് നിലനില്‍ക്കുന്ന ഇടുക്കിയിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കുരുമുളകും കാപ്പിയും അടക്കമുള്ള കാര്‍ഷിക വിളകള്‍ക്കൊപ്പം വിലത്തകര്‍ച്ചയും രോഗബാധയും കൊക്കോ കൃഷിക്കും തിരിച്ചടിയാണ് സമ്മാനിക്കുന്നത്. നിലവില്‍ ഉണ്ടായിരിക്കുന്ന കായ്കള്‍ക്ക് പനിപ്പ് ബാധിച്ച് വ്യാപകമായി ഉണങ്ങി നശിക്കുകയാണ്. ഇതോടൊപ്പം തണ്ട് ഉണങ്ങി കൊക്കോ മരങ്ങളും നശിക്കുന്ന അവസ്ഥയുണ്ട്. മുമ്പ് കൊക്കോ പരിപ്പ് പച്ചയ്ക്ക് എടുത്തിരുന്നു. എന്നാല്‍ നിലവില്‍ കൊക്കോ പരിപ്പ് ഉണങ്ങി മാത്രമാണ് വിറ്റഴിക്കാന്‍ കഴിയുന്നത്. ഇതിനാകട്ടെ ന്യായമായ വിലയും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കൊക്കോ പച്ചയ്ക്ക് സംഭരിക്കുന്നതിനും ന്യായമായ വില ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്നും രോഗ കീടബാധയെ പ്രതിരോധിക്കുന്നതിന് കൃഷിവകുപ്പ് വേണ്ട രീതിയില്‍ ഇടപെടല്‍ നടത്തണമെന്നതുമാണ് കര്‍ഷകരുടെ ആവശ്യം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!