തോട്ടത്തില്‍ നിന്നും ഏലക്കാ മോഷണം: വിദ്യാര്‍ത്ഥികള്‍ പിടിയില്‍

നെടുങ്കണ്ടം മഞ്ഞപ്പെട്ടിയിലെ സ്വകാര്യ എസ്റ്റേറ്റില്‍ നിന്നുമാണ് പച്ച ഏലക്കാ മോഷ്ടിയ്ക്കപെട്ടത്

വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും 12 കിലോ ഏലക്കാ കണ്ടെടുത്തു

ഏലത്തോട്ടത്തില്‍ നിന്നും ഏലക്കാ മോഷ്ടിച്ച വിദ്യാര്‍ത്ഥികള്‍ പിടിയില്‍. നെടുങ്കണ്ടം മഞ്ഞപ്പെട്ടി പോളിടെക്നിക് വിദ്യാർത്ഥികളാണ് പിടിയിലായത്

സംഭവത്തിൽ വിദ്യാര്‍ത്ഥികളായ അജ്മല്‍, ജിഷ്ണു, ഹരി, ഹാഷിം എന്നിവരെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശിയായ എം പാണ്ഡ്യന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ നിന്നാണ് ഏലക്കാ മോഷ്ടിച്ചത്. വ്യാഴാഴ്ച രാത്രി നാലുപേരടങ്ങുന്ന സംഘം നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനത്തില്‍ പച്ച ഏലക്കായുമായി എത്തിയിരുന്നു. സംശയം തോന്നിയതിനെത്തുടര്‍ന്ന് വ്യാപാരി ഇവരെ മടക്കി അയച്ചു.
തുടര്‍ന്ന് വ്യാപാരി ഇവരുടെ ഫോട്ടോ വാര്‍ഡ് മെമ്പര്‍ ബിജു മേനാച്ചേരിക്ക് നല്‍കുകയായിരുന്നു

വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്ന് 12 കിലോയോളം പച്ച ഏലക്കാ കണ്ടെടുത്തു. പാണ്ഡ്യന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റില്‍ നിന്നും പലതവണയായി 1500 കിലോയോളം പച്ച ഏലക്കാ മോഷണം പോയതായി മാനേജര്‍ പറഞ്ഞു.

പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!