ഏലത്തിന് പഴുപ്പും ഇലകരിച്ചിലും വ്യാപകമാകുന്നു

കാലാവസ്ഥാ വ്യതിയാനത്തില്‍ ഹൈറേഞ്ചിലെ ഏലം മേഖല കടുത്ത പ്രതിസന്ധിയില്‍. ഉല്‍പ്പാദന കുറവിനൊപ്പം ഏലത്തിന് ബാധിച്ചിരിക്കുന്ന പഴുപ്പും ഇല കരിച്ചിലും കര്‍കരെ ആശങ്കയിലാഴ്ത്തുന്നു. വേനല്‍ ആരംഭത്തിലുണ്ടായിരിക്കുന്ന രോഗബാധ വരും വര്‍ഷത്തെ ഉല്‍പ്പാദനത്തെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.

റിപ്പോര്‍ട്ട്: ജോജി ജോണ്‍

ഇടുക്കിയിലെ കാര്‍ഷിക മേഖല വിലത്തകര്‍ച്ചയും ഉല്‍പ്പാദനകുറവും മൂലം കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ ആകയുള്ള ആശ്വാസം ഏലം മേഖല മാത്രമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നിലവില്‍ ഏലക്കായ്ക്ക് നാലായിരത്തിനടുത്ത് വില ലഭിക്കുന്നുണ്ട്. എന്നാല്‍ ഉല്‍പ്പാദനത്തിലുണ്ടായിരിക്കുന്ന കുറവ് കര്‍ഷകര്‍ക്ക് തിരച്ചടിയാണ്  സമ്മാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് കര്‍ഷക പ്രതീക്ഷകള്‍ തകിടം മറിച്ച് വേനല്‍ ആരംഭത്തില്‍ ഏത്തിന് പഴുപ്പും ഇല കരിച്ചിലും വ്യാപാകമായിരിക്കുന്നത്. നനവെത്തിക്കുന്നതിന് വേണ്ട സംവിധാനമില്ലാത്ത തോട്ടങ്ങള്‍ ഇതോടെ പൂര്‍ണ്ണമായി ഉണങ്ങി നശിക്കുമെന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ വരും വര്‍ഷത്തില്‍ ഏലം ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ്  കര്‍ഷകര്‍ പറയുന്നത്.

ഏലം മേഖലയെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ വേണ്ടരീതിയിലുള്ള  സഹായങ്ങള്‍ ലഭ്യമാക്കിയില്ലങ്കിൽ  ഏലം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും കര്‍ഷകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!