പഴുപ്പ് ബാധിച്ച് കുരുമുളക് ചെടി വ്യാപകമായി ഉണങ്ങി നശിയ്ക്കുന്നു

വിളവെടുപ്പിനോട് അടുക്കുമ്പോള്‍ ഹൈറേഞ്ചില്‍ കുരുമുളക് ചെയിടകള്‍ വ്യാപാകമായി പഴുപ്പ് ബാധിച്ച് ഉണങ്ങി നശിക്കുന്നു.

വിലയിടിവവും ഉല്‍പ്പാദനക്കുറവും തിരിച്ചടിയായ മാറിയ സാഹചര്യത്തില്‍ ഉണ്ടായിരിക്കുന്ന രോഗബാധ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാണ് ആയിരിക്കുകയാണ്

കുടിയേറ്റകാലം മുതല്‍ ഹൈറേഞ്ചിലെ പ്രധാന കൃഷിയാണ് കുരുമുളക്. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം കറുത്തപൊന്നും ഹൈറേഞ്ചിന്റെ മണ്ണില്‍ നിന്നും പടിയിറങ്ങുന്ന സാഹചര്യമാണ് നിലവില്‍. തിരിയിടുന്ന സമയത്ത് വേണ്ടരീതിയില്‍ മഴ ലഭിക്കാത്തതിനാല്‍ ഉല്‍പ്പാദനത്തില്‍ കാര്യമായ കുറവുണ്ടായി. ഇതോടൊപ്പം തന്നെ തിരിയിട്ടതിന് ശേഷം ഉണ്ടായ ശക്തമായ മഴയില്‍ കുരുമുളക് തിരികള്‍ വ്യാപാകമായി കൊഴിഞ്ഞ് പോയതും ഉല്‍പ്പാദന കുറവിന് പ്രധാന കാരണമാണ്. ഇതോടൊപ്പം തന്നെ കുരുമുളകിന്റെ വിലയും കുത്തനെ ഇടിഞ്ഞു. എഴുനൂറ്റി അമ്പത് രൂപയ്ക്ക് മുകളില്‍ ഉണ്ടായിരുന്ന കുരുമുളകിന്റെ വില ഇപ്പോള്‍ അഞ്ഞൂറ് രൂപയില്‍ താഴെയാണ്. ഇതോടൊപ്പമാണ് കര്‍ഷകര്രുടെ  പ്രതീക്ഷകള്‍ തകിടം മിറച്ച് കുരുമുളക് ചെടികൾക്ക് പഴുപ്പ് ബാധിച്ച് വ്യാപാകമായി കരിഞ്ഞുണങ്ങുന്നത്. വിലയിടിവും രോഗബാധയും മൂലം കുരുമുളക് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.

കുരുമുളക് കര്‍ഷകരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും  രോഗബാധ കണ്ടെത്തുന്നതിനും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനും കൃഷിവകുപ്പിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നതുമാണ് കര്‍ഷകരുടെ ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!