ജൈവ പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളവുമായി മൂന്നാര്‍ ആറ്റുകാട് എ എല്‍ പി സ്‌കൂള്‍

പഠനത്തോടൊപ്പം കാര്‍ഷിക സംസ്‌ക്കാരം കൂടി വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നാര്‍ ആറ്റുകാട് എ എല്‍ പി സ്‌കൂളില്‍ ജൈവ പച്ചക്കറികൃഷി ആരംഭിച്ചത്. 50 സെന്റ് സ്ഥലത്ത് 400 ഓളം ഗ്രോബാഗുകളിലാണ് രണ്ടാം ഘട്ട കൃഷിയിറക്കിയിരുന്നത്.വിദ്യാലയത്തിലെ 59 കുട്ടികളുടെയും അദ്യാപാകരുടേയും നേതൃത്വത്തില്‍ മുളങ്കി, ബീന്‍സ്, തക്കാളി, വഴുതന, പച്ചമുളക് അടക്കമുള്ള ഇനങ്ങളാണ് കൃഷിയിറക്കിയിരിക്കുന്നത്. കുട്ടികര്‍ഷകര്‍ക്ക് പിന്തുണയുമായി കൃഷിവകുപ്പും റ്റാറ്റാ കമ്പനിയും ഒപ്പമുണ്ട്. തികച്ചും ജൈവ രീതിയില്‍ പരിപാലിച്ച കൃഷിയുടെ വിളവെടുപ്പും വിപുലമായി നടത്തി. ഹെഡ്മാസ്റ്റര്‍ ദുരൈ പാണ്ഡി വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കുന്നതിന് വേണ്ടിയാണ് കൃഷിവകുപ്പ് ഇത്തരം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് കൃഷി അസിസ്റ്റന്റ് മഞ്ചു പറഞ്ഞു..
വിളവെടുക്കുന്ന പച്ചക്കറികള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. വിളവെടുപ്പ് ഉത്സവത്തില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ പവന്‍തായ്, കൃഷി അസിസ്റ്റന്റ് മഞ്ചു കെ.എം, വെല്‍ഫെയര്‍ ഒഫീസര്‍. മണിരാജ്, ഫില്‍ഡ് ഒഫിസര്‍ സുബ്രരമണ്യം, പി റ്റി എ പ്രസിിഡന്റ് അരോഗ്യദാസ്, എസ്റ്റേറ്റ് മാനേജര്‍ എബ്രഹാം ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!